ബാബ സിദ്ദിഖി വിധം ; പ്രതികള്‍ തോക്ക്-
പരിശീലിച്ചത് യുട്യൂബിലൂടെ



മുംബൈ എൻസിപി നേതാവായ മുൻമന്ത്രി ബാബ സിദ്ദിഖിയെ വെടിവച്ചുകൊന്ന പ്രതികള്‍ തോക്കു കൈകാര്യംചെയ്യാൻ പരിശീലിച്ചത് യുട്യൂബിലൂടെയെന്ന് പൊലീസ്. കുര്‍ളയിലെ വാടക വീട്ടിൽ നിന്ന് നാലാഴ്ചയോളം യുട്യൂബ് വീഡിയോ കണ്ട് തിര നിറയ്ക്കുന്നതടക്കം പരിശീലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള  ​ഗുര്‍മെയിൽ സിങ്, ധര്‍മരാജ് കശ്യപ് എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. യുപിയിൽ വിവാഹാഘോഷങ്ങളിൽ തോക്ക്‌ കൈകാര്യംചെയ്ത് പരിചയമുള്ള ശിവകുമാര്‍ ​ഗൗതമാണ്  കശ്യപിനെയും സിങ്ങിനെയും ഇതിനു സഹായിച്ചത്. പ്രധാന ഷൂട്ടറായ ഇയാള്‍ ഒളിവിലാണ്. Read on deshabhimani.com

Related News