ദുർഗാപൂജയ്ക്ക്‌ ബംഗ്ലാദേശിൽ നിന്ന്‌ 'ഹിൽസ'യില്ല; കയറ്റുമതിയ്ക്ക്‌ നിരോധനം



ന്യൂഡൽഹി> ഇന്ത്യയിലേക്കുള്ള ഹിൽസ മത്സ്യക്കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി ബംഗ്ലാദേശ്. ദുർഗാപൂജയുൾപ്പെടെയുള്ള ആഘോഷവേളകളിൽ ഇന്ത്യയിൽ പല സ്ഥലങ്ങളിലും വിശിഷ്ട വിഭവങ്ങളിലൊന്നായാണ് ഹിൽസ മത്സ്യത്തെ ഉപയോഗിക്കുന്നത്‌. ദുർഗാപൂജയ്ക്ക്‌ ആഘോഷങ്ങൾ അടുത്തിരിക്കെയാണ്‌ ബംഗ്ലാദേശിന്റെ ഈ തീരുമാനം. പദ്മ ഹിൽസ ബംഗ്ലാദേശിൽ ഇലിഷ് (മത്സ്യങ്ങളുടെ രാജാവ്) എന്നാണ്‌  അറിയപ്പെടുന്നത്‌. ഇലിഷ് ബംഗാളി വിഭവങ്ങളിൽ പ്രധാനമാണ്. ബംഗ്ലാദേശിനകത്തെ ആളുകൾക്ക്‌ വേണ്ടത്ര മത്സ്യലഭ്യത ഉറപ്പുവരുത്താനാണ്‌ മത്സ്യക്കയറ്റുമതി നിരോധിച്ചതെന്ന്‌  ബംഗ്ലദേശ് ഇടക്കാല സർക്കാരിലെ വാണിജ്യ മന്ത്രാലയ ഉപദേഷ്ടാവ് ഫരീദ അക്തർ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചതോടെ ഹിൽസയുടെ വില കുതിച്ചുയർന്നിട്ടുണ്ട്. Read on deshabhimani.com

Related News