സംസ്ഥാനത്ത് ബീഫ് വിളമ്പാനാകില്ല; നിരോധനം ഏർപ്പെടുത്തി അസം സർക്കാർ
ദിസ്പൂർ > റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിച്ച് അസം സർക്കാർ. ബീഫ് ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി ചെയ്യാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ബീഫ് നിരോധിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് അറിയിച്ചത്. നേരത്തെ ക്ഷേത്രങ്ങൾക്ക് സമീപം അഞ്ച് കിലോമീറ്റർ പരിധിയിൽ ബീഫ് കഴിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. #WATCH | Delhi: Assam CM Himanta Biswa Sarma says, "...In Assam, we have decided that beef will not be served in any restaurant or hotel and also it will not be served in any public function or public place, so from today we have completely decided to stop the consumption of beef… pic.twitter.com/B4URmVRBTW — ANI (@ANI) December 4, 2024 Read on deshabhimani.com