ബംഗളൂരു വ്യവസായിയുടെ മരണം: ഭാര്യ അറസ്റ്റിൽ
ബംഗളൂരു > റിയൽ എസ്റ്റേറ്റ് വ്യവസായി സന്തോഷ് ദുണ്ടപ്പ പദ്മന്നവരുടെ കൊലപാതകത്തിൽ ഭാര്യ ഉമ പദ്മന്നവരെയും കൂട്ടാളികളായ ശോഭിത് ഗൗഡ, പവൻ എന്നിവരെ മാലമരുതി പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ മരണത്തിലെ ദുരൂഹതയുണ്ടെന്ന് കാണിച്ച് മൂത്ത മകൾ സഞ്ജന പദ്മന്നവർ നൽകിയ പരാതിയാണ് കൊലപാതകം പുറത്താവാനിടയാക്കിയത്. ഹൃദയാഘാതത്തെതുടർന്ന് മരിച്ചുവെന്ന് ഉമ പറഞ്ഞ ദുണ്ടപ്പയുടെ മൃതദേഹം നേത്രദാനം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാക്കിയശേഷം ലിംഗായത്ത് ആചാരപ്രകാരം സദാശിവനഗർ ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. മകൻ എത്തുന്നതിലും മുൻപ് തിരക്കിട്ട് മൃതദേഹംസംസ്കരിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് മൃതദേഹം അസി. കമീഷണറുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പരിശോധനയില്‍ മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. Read on deshabhimani.com