ബംഗളൂരുവിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
ബംഗളൂരു > ബംഗളൂരുവിൽ കനത്ത മഴ. മഴ ശക്തമായതോടെ നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടിലായി. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാനറൂട്ടുകളിൽ ഗതാഗതം തടസപ്പെടുമെമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനറോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ രാത്രി മുതലാണ് നഗരത്തിൽ മഴ ശക്തമായത്. ഒരാഴ്ചയോളം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. Read on deshabhimani.com