ഒഡിഷയിലും പശ്ചിമ ബംഗാളിലും ചരക്കു ട്രെയിനുകൾ പാളം തെറ്റി



ഭുവനേശ്വർ ഒഡിഷയിലെ ഭുവനേശ്വറിൽ  ചരക്ക്‌ ട്രെയിൻ പാളം തെറ്റി. മഞ്ചേശ്വര്‍ റെയിൽവേ സ്‌റ്റേഷനുസമീപം തിങ്കളാഴ്‌ച പുലർച്ചെ 1.35 നാണ്‌ സംഭവം.ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന്‌ അധികൃതർ അറിയിച്ചു. പശ്ചിമ ബംഗാളിൽ ജൽപായ്ഗുരിയിൽ വാഗൺ ട്രെയിൻ പാളം തെറ്റി. ശൂന്യമായ പെട്രോളിയംവാഗൺ ട്രെയിൻ രംഗപാണി റെയിൽവേ സ്‌റ്റേഷനുസമീപം ബുധനാഴ്‌ച പകൽ 11.45 നാണ്‌ അപകടത്തിൽപ്പെട്ടത്‌. ആളപായമില്ല. Read on deshabhimani.com

Related News