ബിഹാറിൽ പെൺകുട്ടികൾക്ക്‌ വാൾ വിതരണം ചെയ്‌ത്‌ ബിജെപി എംഎൽഎ



പട്‌ന> ബിഹാറിൽ വിജയദശമി ആഘോങ്ങൾക്കിടയിൽ പെൺകുട്ടികൾക്ക്‌ വാളുകൾ വിതരണം ചെയ്‌ത്‌ ബിജെപി എംഎൽഎ.  ബിഹാറിലെ സീതാമർഹി ജില്ലയിലാണ്‌ സംഭവം. വിജയദശമി ചടങ്ങുകൾക്കായി ഒത്തുകൂടിയ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്. 'ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവൻറെ കൈ വെട്ടു'മെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാൾ വിതരണം. ഉപദ്രവിക്കുന്നവരുടെ അവരുടെ കൈകൾ വെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം, ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണമെന്നും എംഎൽഎ മിഥിലേഷ് കുമാർ പറഞ്ഞു.   Read on deshabhimani.com

Related News