അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്: വിദ്വേഷ പ്രചരണവുമായി ബിജെപി എംഎൽഎ; വ്യാപക പ്രതിഷേധം



ഹൈദരാബാദ് > അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുതെന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. ഹൈദരാബാദിലെ ഗോഷാമഹൽ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ടി രാജ സിങ്ങാണ് വിദ്വേഷ പ്രചരണവുമായ രം​ഗത്തെത്തിയത്. ശബരിമലയിൽ പോകുമ്പോൾ എരുമേലി വാവർ പള്ളിയും ശബരിമലയിലെ വാവർ നടയും സന്ദർശിക്കരുതെന്നാണ് ബിജെപി നേതാവിന്റെ പരാമർശം. നക്സലൈറ്റുകളും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റ് പാർടിയും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ് ഇതെന്നാണ് രാജാ സിങ് ആക്ഷേപിച്ചത്. വർഷങ്ങളായി തുടർന്നുവരുന്ന ചടങ്ങിനെതിരെ വർ​ഗീയ പരാമർശവുമായി വന്ന ബിജെപി എംഎൽഎയ്ക്കു നേരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടുത്ത വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധിയാർജിച്ച വ്യക്തിയാണ് രാജാ സിങ്. Read on deshabhimani.com

Related News