ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ; പിടിച്ചെടുത്തത്‌ 9000 കോടിയുടെ കള്ളപ്പണം



ന്യൂഡൽഹി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത് തെരഞ്ഞെടുപ്പ്‌ കമീഷന്റെ കണക്കുപ്രകാരം ഒമ്പതിനായിരം കോടിയോളം രൂപയുടെ കള്ളപണവും വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള മറ്റ്‌ വസ്‌തുവകകളുമാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  പിടികൂടിയത്‌. ഇതിൽ 850 കോടി രൂപ കള്ളപ്പണമാണ്‌. 815 കോടിയുടെ മദ്യവും നാലായിരം കോടിയോളം രൂപയുടെ മയക്കുമരുന്നും 1260 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 2007 കോടി രൂപയുടെ മറ്റ്‌ സൗജന്യങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകയിൽ നിന്ന്‌ കള്ളപ്പണമടക്കം 558 കോടി രൂപയുടെ വസ്‌തുവകകളാണ്‌ പിടിച്ചെടുത്തത്‌. ഇതിൽ കള്ളപണം 93 കോടി രൂപയാണ്‌. 175.36 കോടി രൂപ വിലമതിക്കുന്ന 1.48 കോടി ലിറ്റർ മദ്യവും കർണാടകയിൽ പിടിച്ചെടുത്തു. 30 കോടിയുടെ മയക്കുമരുന്നും 95 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 162 കോടി രൂപയുടെ മറ്റ്‌ സൗജന്യങ്ങളും പിടിച്ചെടുത്തു. കോൺഗ്രസ്‌ ഭരിക്കുന്ന തെലങ്കാനയിൽ 114.41 കോടി രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ്‌ കാലയളവിൽ പിടിച്ചെടുത്തു. 76 കോടി രൂപ വിലവരുന്ന 30 ലക്ഷം ലിറ്റർ മദ്യം, 30 കോടിയുടെ മയക്കുമരുന്ന്‌, 77.23 കോടിയുടെ വിലപിടിപ്പുള്ള ലോഹം, 36.34 കോടിയുടെ മറ്റ്‌ സൗജന്യങ്ങൾ എന്നിവയും തെലങ്കാനയിൽ പിടിച്ചെടുത്തു. Read on deshabhimani.com

Related News