ഹൈദരാബാദിൽ റസ്റ്റോറന്റിലെ ബിരിയാണിയിൽ നിന്നും ബ്ലേഡ്
ഹൈദരാബാദ് > ഹൈദരാബാദിൽ റസ്റ്റോറന്റിലെ ബിരിയാണിയിൽ നിന്നും ബ്ലേഡ് ലഭിച്ചു. ഘട്കേസറിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ബിരിയാണി കഴിച്ചുകൊണ്ടിരുന്ന യുവാവിനാണ് ബ്ലേഡ് കിട്ടിയത്. ബിരിയാണിയിൽ ബ്ലേഡ് കണ്ടെത്തിയതിനെ തുടർന്ന് ഇവർ സ്ഥാപനത്തിൻറെ മാനേജ്മെൻറിൽ പരാതിപ്പെട്ടു. എന്നാൽ വിഷയത്തിൽ മാനേജ്മെന്റ് നടപടിയൊന്നും എടുത്തില്ലയെന്നും നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും യുവാക്കൾ പരാതിപ്പെട്ടു. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്ന അശ്രദ്ധമായ മറുപടിയായിരുന്നു മാനേജ്‌മെൻറിൻറെ ഭാഗത്തുനിന്ന് ലഭിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. Read on deshabhimani.com