ബോംബ് ഭീഷണിയിൽ താളംതെറ്റി വ്യോമയാനമേഖല



ന്യൂഡൽഹി> വ്യാജ ബോംബ് ഭീഷണി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളെ താളം തെറ്റിക്കുന്നു. തിങ്കളാഴ്ച മുതൽ ഇതുവരെ അമ്പതോളം വിമാനത്തിനാണ് ഭീഷണിയുണ്ടായത്. ശനിയാഴ്ച രാവിലെ മുതൽ  20 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമ്മനിയിലെ ഫ്രാങ്കഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ഭീഷണിയെ തുടർന്ന് ജയ്‍പുർ ​ദുബായ് എയർ ഇന്ത്യവിമാനം വൈകി. എയർഇന്ത്യ, ഇൻഡി​ഗോ, അകാശ എയർ, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, അലൈൻസ് എയർ എന്നിവയുടെ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡി​ഗോയുടെ ഡൽഹി , മുംബൈ ഇസ്താൻബുൾ, ജോധ്പുർ ഡൽഹി, വിസ്താരയുടെ ഉദയ്‍പുർ മുംബൈ വിമാനങ്ങൾക്കും ബം​ഗളൂരു മുംബൈ ആകാശ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു. മുംബൈയിലെ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി അയച്ച സംഭവത്തിൽ ഛത്തീസ്​ഗഡിൽ നിന്നുള്ള കുട്ടിയെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു അടിയന്തര യോഗം ചേർന്ന്‌ വ്യോമയാന മന്ത്രാലയം തുടർച്ചയായ വ്യാജ ബോംബ് ഭീഷണിയിൽ വിമാന സർവീസുകൾ പ്രതിസന്ധിയിലായതോടെ അടിയന്തര യോഗം ചേർന്ന്‌ വ്യോമയാന മന്ത്രാലയം. വ്യോമയാന സുരക്ഷാ ചുമതലയുള്ള ബ്യൂറോ ഓഫ്‌ സിവിൽ എവിയേഷൻ സെക്യൂരിറ്റീസ്‌ (ബിസിഎഎസ്‌) ശനിയാഴ്‌ച വ്യോമയാന കമ്പനി സിഇഒമാരുടെ യോഗം വിളിച്ചത്‌. ബോംബ്‌ ഭീഷണി നേരിടുന്നതിനുള്ള നടപടിക്രമങ്ങൾ (എസ്‌ഒപി) പാലിക്കണമെന്ന്‌ സിഇഒമാരോട്‌ നിർദേശിച്ചു. യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും വലിയ ബുദ്ധിമുട്ടും നഷ്‌ടവുമുണ്ടാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും കൃത്യമായ വിവരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ബോംബ്‌ ഭീഷണി നേരിടുന്നതിനുള്ള പുതുക്കിയ മാർഗ നിർദേശം പുറപ്പെടുവിക്കുന്നത്‌ ബിസിഎഎസിന്റെയും ഡിജിസിഎയുടെയും പരിഗണനയിലാണ്‌.   Read on deshabhimani.com

Related News