30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ 11കാരിയായ അതീജിവിതയ്ക്ക് അനുമതി
മുംബൈ > ബലാത്സംഗ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകി ബോംബെ ഹൈക്കോടതി. ബലാത്സംഗത്തെത്തുടർന്ന് ഗർഭിണിയായ 11കാരിക്കാണ് 30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. കുട്ടിയുടെ പിതാവാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നു കാണിച്ച് കോടതിയിൽ ഹർജി നൽകിയത്. 20 ആഴ്ച പിന്നിട്ട ശേഷമുള്ള ഗർഭച്ഛിദ്രത്തിന് കോടതി അനുമതി ആവശ്യമാണ്. ജസ്റ്റിസുമാരായ ശർമിള ദേശ്മുഖും ജിതേന്ദ്ര ജയിനുമടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. Read on deshabhimani.com