ആറ് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു
ചണ്ഡിഗഢ്> പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ 6 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. . രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. എന്നാല്‍, കുട്ടി അബോധാവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ സൈനികരടക്കം രംഗത്തുണ്ട് Read on deshabhimani.com