പ്രചാരണം ശക്തമാക്കി വിനോദ് നിക്കോളെ; ദഹാനുവിൽ ജയമുറപ്പിച്ച് സിപിഐ എം
മുംബൈ > മഹാരാഷ്‌ട്രയിൽ സിപിഐ എം സിറ്റിങ് സീറ്റായ ദഹാനുവിൽ വിജയമുറപ്പിച്ച് സിപിഐ എം. സിപിഐ എം സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ വിനോദ് നിക്കോളെയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സംസാരിച്ചു. ദഹാനു തഹസിലിലെ സായ്വാനിലും തലസാരി തഹസിൽ കൊച്ചൈയിലും പൊതുയോഗങ്ങൾ നടന്നു. ദഹാനു തഹസിൽ മൊദ്ഗാവിൽ ആദിവാസി വനിതാ സമ്മേളനവും ദഹാനുവിൽ മുസ്ലീം വനിതാ സമ്മേളനവും നടന്നു. ബൃന്ദ കാരാട്ട്, സ്ഥാനാർത്ഥി വിനോദ് നിക്കോളെ എംഎൽഎ എന്നിവരോടൊപ്പം സിപിഐ എം നേതാക്കളായ ഡോ. അശോക് ധാവ്‌ലെ, മറിയം ധാവ്‌ലെ, കിരൺ ഗഹാല, റഡ്‌ക കലംഗ്‌ഡ, ലക്ഷ്മൺ ഡോംബ്രെ, ലഹാനി ദൗദ, സുനിതാ ഷിങ്‌ഡ, പ്രാചി ഹതിവ്‌ലേക്കർ എന്നിവരും എൻസിപിയുടെ പ്രവീൺ ദൽവിയും കഷ്ടകാരി സംഘടനയുടെ ബ്രയാൻ ലോബോയും യോഗങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു. മഹാരാഷ്ട്രയിൽ 1951 മുതൽ 74 വർഷമായി പാർട്ടിയിൽ തുടരുന്ന സിപിഐ എമ്മിന്റെയും എഐകെഎസിന്റെയും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നേതാവ് 97-കാരനായ എൽ ബി ധംഗറിനെ ബൃന്ദ കാരാട്ട് സന്ദർശിച്ചു. എൽ ബി ധംഗർ ദീർഘകാലം സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും എഐകെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും സികെസി അംഗവുമായിരുന്നു. Read on deshabhimani.com