മോദി സർക്കാർ 
ആദിവാസികളുടെ തൊഴിൽ ഇല്ലാതാക്കുന്നു ; ആദിവാസി അധികാർ 
രാഷ്‌ട്രീയ മഞ്ച്‌ ദേശീയ 
കൺവൻഷൻ

ആദിവാസി അധികാർ രാഷ്‌ട്രീയ മഞ്ച്‌ ദേശീയ കൺവൻഷനിൽ 
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ സംസാരിക്കുന്നു


ന്യൂഡൽഹി മോദിസർക്കാരും രാജ്യത്തെ ഭൂരിഭാ​ഗം സംസ്ഥാന സർക്കാരുകളും ആദിവാസികളുടെ തൊഴിലവസരങ്ങൾ വൻതോതിൽ ഇല്ലാതാക്കുകയാണെന്ന്‌ ആദിവാസി അധികാർ രാഷ്‌ട്രീയ മഞ്ച്‌ ദേശീയ കൺവൻഷൻ. കേന്ദ്രസർക്കാരിന്റെ ഒമ്പത്‌ വകുപ്പിൽ മാത്രം ആദിവാസികൾക്ക്‌ സംവരണം ചെയ്‌ത 12167 തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. സ്വകാര്യ–- കരാർവൽക്കരണം 2014നുശേഷം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ 25169 തൊഴിലവസരം നഷ്ടപ്പെടുത്തി. 2018–-19നും 2021–-22നും മധ്യേ ആദിവാസി സ്‌കൂൾ അധ്യാപകരുടെ എണ്ണത്തിൽ 35000ഓളം പേരുടെ ഇടിവുണ്ടായി. ഏകലവ്യ മോഡൽ സ്‌കൂൾ അധ്യാപക നിയമനങ്ങൾ കേന്ദ്രം ഏറ്റെടുത്തത്‌ ആദിവാസികളുടെ തൊഴിലിനും സംസ്‌കാരത്തിനും നേരെയുള്ള കടന്നാക്രമണമാണ്‌. വനഭൂമികളിലെ ഖനനവും  വനാവകാശ നിയമങ്ങൾ ദുർബലപ്പെടുത്തുന്നതും ആദിവാസികളുടെ തൊഴിൽ ഇല്ലാതാക്കുന്നു. കേരളത്തിൽ മാത്രമാണ്‌ ആദിവാസികളുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത്‌. സ്വകാര്യമേഖലയിൽ സംവരണം അടിയന്തരാവശ്യമാണ്‌. രാജ്യത്ത്‌ ആദിവാസികളുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ വരുന്ന രണ്ട്‌ മാസം എല്ലാ സംസ്ഥാനത്തും പ്രചാരണം നടത്താനും ഗവർണർമാർക്ക്‌ നിവേദനം നൽകാനും കൺവൻഷൻ തീരുമാനിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, രാഷ്‌ട്രീയ മഞ്ച്‌ ചെയർമാൻ ജിതേന്ദ്ര ചൗധരി, കൺവീനർ പുലിൻ ബാസ്‌കെ, പ്രൊഫ. വികാസ്‌ റാവൽ, ധുലെ ചന്ദ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News