മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 20 പേർക്ക് പരിക്ക്



ഭോപാൽ> മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസ്  ദേഹത് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണെന്ന് മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.   Read on deshabhimani.com

Related News