കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡൽഹി > ഡൽഹി മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽ ഭൂയൻ എന്നവരടങ്ങിയ ബെഞ്ചാണ് കെജ്‌രിവാളിന്റെ ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളിയത്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വിയാണ് ഹാജരായത്. മദ്യനയ അഴിമതി സംബന്ധിച്ച കേസ് സുപ്രീം കോടതി ആഗസ്ത് 26 ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഹർജി തളളിയതിന് പിന്നാലെയാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സിബിഐയുടെ കേസ് നിലനിൽക്കുന്നതിനാൽ കെജ്‌രിവാൾ ജയിൽ മോചിതനായില്ല. ജൂൺ 26ന് ഇഡിയുടെ കസ്‌റ്റഡിയിലുള്ളപ്പോഴാണ് കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. Read on deshabhimani.com