കേക്കുകളിൽ കാൻസറിനു കാരണമാകുന്ന വസ്തുക്കൾ; മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷ വിഭാഗം
ബംഗളൂരു > കേക്കുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തി കർണാടക ഭക്ഷ്യസുരക്ഷ വിഭാഗം. സംസ്ഥാനത്തെ വിവിധ ബേക്കറികളിൽ നടത്തിയ പരിശോധനയിലാണ് കേക്കുകളിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. 12 തരത്തിലുള്ള കേക്കുകളിലാണ് ഹാനികരമായ വസ്തുക്കൾ കണ്ടെത്തിയത്. നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളിലാണ് കാൻസറിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയത്. മുമ്പ് പഞ്ഞിമിഠായി, ഗോബി മഞ്ചൂരിയൻ, കബാബ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലും കാൻസറിന് കാരണമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗോബി മഞ്ചൂരിയനിലും കോട്ടൺ കാൻഡിയിലും കാൻസറിന് കാരണമാകുന്ന റൊഡാമിൻ - ബി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു. Read on deshabhimani.com