ആന്ധ്ര മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; റാം ഗോപാൽ വർമക്കെതിരെ കേസ്
അമരാവതി > ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായകൻ റാം ഗോപാൽ വർമക്കെതിരെ കേസ്. ഐടി ആക്ട് പ്രകാരമാണ് കേസ്. ‘വ്യൂഹം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായായിരുന്നു റാം ഗോപാൽ വർമ സോഷ്യൽ മാഡിയയിലൂടെ മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും മോശം പരാമര്‍ശം നടത്തിയതും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ചിത്രവും ഇത്തരത്തിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ തെലുങ്കുദേശം നേതാവ് രാമലിംഗമാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും മറ്റു നേതാക്കന്മാരെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. തെലുങ്കുദേശം നേതാക്കള്‍ക്കെതിരെ നിരന്തരം റാം ഗോപാല്‍ വര്‍മ വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. Read on deshabhimani.com