നീറ്റ് ക്രമക്കേട്; പട്ന എംയിസിലെ ഡോക്ടര്‍മാരെ സിബിഐ കസ്റ്റഡിയിലെടുത്തു
പട്‌ന > നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്ത് സിബിഐ. 2021 ബാച്ചിലെ ഡോക്‌ടർമാരാണ് കസ്റ്റഡിയിലായവർ. സിബിഐ കസ്റ്റഡിയിലായവരുടെ റൂം സീൽ ചെയ്യുകയും ലാപ്ടോപ്പ് മൊബൈല്‍ ഫോണുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട 40 ഓളം ഹർജികളിൽ പുനപരീക്ഷ വേണമെന്ന ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആദ്യം പരിഗണിക്കുന്നത്. ചൊവ്വാഴ്‌ച പട്‌നയിൽ നിന്ന് രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ സിബിഐ ഒൻപത് പേരെ അറസ്റ്റ് ചെയ്യുകയും 13 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. Read on deshabhimani.com