കേന്ദ്ര നികുതിവിഹിതം: വർധനനിരക്ക് ഏറ്റവും കുറവ് കേരളത്തിന്
ന്യൂഡൽഹി കഴിഞ്ഞ അഞ്ച് വർഷം കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിത വർധന നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനം കേരളം. 2019–-2020ൽ 16,401 കോടി രൂപയാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് നികുതിവിഹിതമായി ലഭിച്ചതെങ്കിൽ 2023–-2024ൽ ഇത് 21,743 കോടി രൂപയായി. 32.55 ശതമാനമാണ് വർധന നിരക്ക്. മഹാരാഷ്‌ട്രയ്‌ക്കുള്ള നികുതിവിഹിതം ഇതേ കാലയളവിൽ 97 ശതമാനം വർധിച്ചു. ബിഹാർ–-79.14 ശതമാനം, ഉത്തർപ്രദേശ്–-71.99, മധ്യപ്രദേശ്–-79.07, ബംഗാൾ–-76.87 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നികുതി വിഹിത വർധനനിരക്ക്. Read on deshabhimani.com