ഉന്നാവ് ബലാത്സംഗം; അതിജീവിതയുടെ സുരക്ഷ പിൻവലിക്കണമെന്ന് കേന്ദ്രം: സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി > ഉന്നാവ് ബലാത്സംഗക്കേസിൽ അതിജീവിതയുടെ സുരക്ഷ പിൻവലിക്കണമെന്ന ആവശ്യവുമായി കേന്ദ്രം. 2017ലെ ഉന്നാവ് ബലാത്സംഗ അതിജീവിതയ്ക്കും കുടുംബത്തിനും സിആർപിഎഫ് നൽകുന്ന സുരക്ഷ പിൻവലിക്കണമെന്നു കാണിച്ചാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ കോടതി അതിജീവിതയുടെയും കുടുംബത്തിന്റെയും പ്രതികരണം തേടി. 2019 മുതലാണ് കോടതി ഉത്തരവ് പ്രകാരം അതിജീവിതയ്ക്ക് സുരക്ഷ നൽകിയിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ അതിജീവിതയ്ക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് ഉത്തർപ്രദേശിലെ ഉന്നാവ് മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാർ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. Read on deshabhimani.com