മുണ്ടകൈയിൽ ഇനിയും ഉരുൾപൊട്ടാൻ സാധ്യതയെന്ന് പഠനം



മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ സംഭവിക്കാമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച് (ഐസർ-മൊഹാലി) ഗവേഷകരുടെ പഠനത്തിലാണ് റിപ്പോർട്ട്. ഉരുൾ പ്രഭവ കേന്ദ്രത്തിലെ ഇളകിയ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിച്ച് വരാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മണ്ണ് ഉറയ്ക്കാത്തത് കൊണ്ട് താഴേക്ക് പതിക്കാം. അതിനാൽ മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. തുലാമഴയും അതിശക്തമായി കേന്ദ്രീകരിക്കാനുള്ള സാഹചര്യം ഉണ്ടാവാം. ഇളകി നിൽക്കുന്ന പാറകളും മണ്ണും പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ ചൂണ്ടികാട്ടുന്നത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച സംഘങ്ങൾ വിലയിരുത്തിയത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി വലിയ സമ്മദർത്തിൽ ആകുന്നു. ഇത് പെട്ടെന്ന് വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫക്ട് എന്ന് വിളിക്കുന്നത്. പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി ഇക്കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരം ഇത്തരം ഇടുക്കുകളിൽ ഉരുൾ അടിയുന്നത് ഭീഷണിയാണ്. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവ അണക്കെട്ട് പൊട്ടുംപോലെ പുറത്തെത്താം.     രാജ്യത്തെ ഏറ്റവും വിനാശകാരിയായ ഉരുൾപൊട്ടൽ 2020ൽ ഉണ്ടായ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു. ഇതും ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇങ്ങനെ ഒരു  വിലയിരുത്തൽ നേരത്തെ നടത്തിയിരുന്നു. മുണ്ടകൈ ചൂരൽമലയിൽ ഉണ്ടായത് പെട്ടിമുടിയിൽ ഉണ്ടായതിനെക്കാൾ 35 ഇരട്ടി ശക്തമായ ഉരുൾപൊട്ടലാണ്. ഡോ സജിൻ കുമാർ, ഡോ യൂനുസ് അലി, പ്രൊഫസർ ഗിരീഷ് ഗോപിനാഥ്, ആദിൻ ഇഷാൻ, എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കേരള സർവ്വകലാശാല ഭൂ വിജ്ഞാനിയ വിഭാഗവും കുഫോസും സഹകരിച്ചായിരുന്നു പഠനം 1998 ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ മാൽപ ഉരുൾപൊട്ടലാണ് ഏറ്റവും അധികം അവശിഷ്ടങ്ങൾ ഒഴുക്കി എത്തിച്ചത്. എന്നാൽ അതിനെക്കാൾ അഞ്ചിരട്ടി ശക്തമായിരുന്നു വയനാട്ടിൽ സംഭവിച്ചതെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആറ് ദശലക്ഷം ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാണ് ഒഴുകി എത്തിയത്. എട്ട് കിലോ മീറ്റർ ദൂരത്തിലാണ് ഇത്. പെട്ടിമുടിയിൽ ഒഴുകി എത്തിയതിനെക്കാൾ 300 ഇരട്ടി ഉരുൾ വസ്തുക്കൾ താഴെ എത്തി. Read on deshabhimani.com

Related News