ഫൈബർനെറ്റ്‌ കേസ്‌: ചന്ദ്രബാബു നായിഡുവിനെ നവംബർ ഒമ്പത്‌ വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി > ഫൈബർനെറ്റ്‌ അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ്‌ മുൻ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെ നവംബർ ഒമ്പത്‌ വരെ അറസ്‌റ്റ്‌ ചെയ്യരുതെന്ന്‌ സുപ്രീംകോടതി. കേസിൽ മുൻകൂർ ജാമ്യം തേടി ചന്ദ്രബാബു നായിഡു നൽകിയ ഹർജി പരിഗണിക്കുന്നത്‌ ജസ്‌റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ ബെഞ്ച്‌ നവംബർ ഒമ്പതിലേക്ക്‌ മാറ്റി. അതുവരെ ഈ കേസിൽ അറസ്‌റ്റ്‌ പാടില്ലെന്ന നിർദേശമാണ്‌ കോടതി പുറപ്പെടുവിച്ചിട്ടുള്ളത്‌. നേരത്തെ, ഫൈബർനെറ്റ്‌ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ചന്ദ്രബാബുനായിഡുവിന്റെ ഹർജി ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ്‌, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്‌. നൈപുണ്യവികസനപദ്ധതിയുമായി ബന്ധപ്പെട്ട കുംഭകോണകേസിൽ അറസ്‌റ്റിലായ ചന്ദ്രബാബുനായിഡു നിലവിൽ ജയിലിലാണ്‌.   Read on deshabhimani.com

Related News