യുനെസ്‌കോ പൈതൃക പട്ടികയിൽ അസമിലെ ചരെെദേവോ മൈഡം
ദിസ്‌പൂർ യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച് കിഴക്കൻ അസമിലെ ചരെെദേവോ മൈഡം. അഹോം രാജവംശത്തിന്റെ ശവകുടീരങ്ങളാണ് ഇവിടെയുള്ളത്. ഈജിപ്തിലെ പിരമിഡുകൾക്ക് സമാനമായ നിര്‍മിതികളാണിവ. വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായി യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടുന്ന സാംസ്‌കാരിക നഗരമാണ് ചരെെദേവോ മൈഡം. 600 വർഷം അസം ഭരിച്ച അഹോം രാജവംശത്തിന് ബ്രിട്ടീഷ് ഭരണകാലത്താണ് അന്ത്യമായത്. Read on deshabhimani.com