ഛത്തീസ്ഗഢിൽ 40 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു
റായ്പുര്‍ ഛത്തീസ്ഗഢിലെ നാരായൺപുര്‍ ജില്ലയിലെ വനമേഖലയില്‍ 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപുര്‍ –- ദന്തേവാഡ അതിര്‍ത്തിയിലെ അബുജ്മഠ് വനത്തിലാണ് വെള്ളി പകൽ ഒന്നോടെ ഏറ്റുമുട്ടലുണ്ടായത്. ഉള്‍ക്കാട്ടിൽ കടന്നവര്‍ക്കായി തിരച്ചിൽ തുടരുന്നു. എകെ 47, എസ്എൽആര്‍ തുടങ്ങിയ ആയുധങ്ങള്‍ പിടികൂടിയെന്നും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ദന്തേവാഡ എസ്‌പി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 194 ആയി. ഏപ്രില്‍ 16ന് കാങ്കര്‍ ജില്ലയില്‍ 29 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു. സിപിഐ മാവോയിസ്റ്റ് ഈസ്റ്റ് ബസ്‌തര്‍ ഡിവിഷനിലെ മുതിര്‍ന്ന കേഡര്‍മാര്‍ അബുജ്മഠിലെ തുൾത്തുളി ഗ്രാമത്തിലെ വനത്തിൽ മാവോയിസ്റ്റുകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ നീക്കം നടത്തിയത്. Read on deshabhimani.com