ഛത്തീസ്ഗഡ് നിയമന തട്ടിപ്പ് ; പിഎസ്‍സി മുൻ ചെയര്‍മാനെതിരെ സിബിഐ കേസ്
ന്യൂഡൽഹി കോൺഗ്രസ് ഭരണകാലത്ത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കള്‍ക്ക് ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളിൽ നിയമനം ലഭിച്ചെന്ന പരാതിയിൽ കേസ് എടുത്ത് സിബിഐ. ഛത്തീസ്ഗഡ് പിഎസ്‍സി മുൻ ചെയര്‍മാൻ തമൻസിങ് സോനവാനി, പിഎസ്‍സി മുൻ സെക്രട്ടറി ജീവൻ കിഷോര്‍ ധ്രുവ്, പരീക്ഷ കൺട്രോളര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സോനവാനി ഉള്‍പ്പെടെയുള്ളവരുടെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തി. രാഷ്ട്രീയക്കാരുടെയും പിഎസ്‍സിയിലെയും മറ്റു ഉന്നതെ ഉദ്യോഗസ്ഥരുടെയും മക്കള്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍, ഡെപ്യൂട്ടി എസ്പി തസ്തികകളിൽ നിയമനം കിട്ടിയതിൽ തട്ടിപ്പും സ്വജനപക്ഷപാതവും ആരോപിക്കപ്പെടുന്നത്. 2022ൽ നടന്ന പിഎസ്‍സി പരീക്ഷയിൽ ഉയര്‍ന്ന മാര്‍ക് കിട്ടിയവരിൽ ഭൂരിഭാഗവും പിഎസ്‍സി ഉദ്യോഗസ്ഥരുടെയും മറ്റ് ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയും മക്കളാണ്. സോനവാനിയുടെ മകൻ, മരുമകള്‍ എന്നിവര്‍ ഡെപ്യൂട്ടി കളക്ടര്‍മാരായും മൂത്തസഹോദരന്റെ മകൻ ഡെപ്യൂട്ടി എസ്പി, അയാളുടെ ഭാര്യ ജില്ലാ എക്സൈസ് ഓഫീസര്‍, സഹോദരിയുടെ മകള്‍ ലേബര്‍ ഓഫീസര്‍ തസ്തികകളിലും പിഎസ്‍സി മുൻ സെക്രട്ടറിയുടെ മകന് ഡെപ്യൂട്ടി കളക്ടറായും നിയമനം കിട്ടിയെന്നാണ് ആരോപണം. Read on deshabhimani.com