ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കും: സുപ്രീംകോടതി



ഡല്‍ഹി > ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതെന്ന് സുപ്രീംകോടതി. വ്യക്തിനിയമവും ശൈശവ വിവാഹ നിരോധന നിയമത്തിന് മുകളിലല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് നേരിടാനാവില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്തവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇത്തരം വിവാഹങ്ങള്‍. കുറ്റവാളികളെ ശിക്ഷിക്കണം. ശൈശവ വിവാഹ നിരോധന നിയമത്തിന് പോരായ്മകളും ബെഞ്ച് ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News