ക്രൈസ്‌തവർക്കെതിരായ ആക്രമണങ്ങൾ; ഡൽഹിയിൽ വൻപ്രതിഷേധം

photo credit: X


ന്യൂഡൽഹി> ബിജെപി ഭരണത്തിൽ രാജ്യത്ത്‌ ക്രൈസ്‌തവർക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ ജന്തർ മന്തറിൽ വിപുലമായ പങ്കാളിത്തത്തോടെ ധർണയും യോഗവും സംഘടിപ്പിച്ചു. 200ൽപരം പള്ളികൾ തകർക്കപ്പെട്ട മണിപ്പുരിൽ ഇതുവരെ ക്രൈസ്‌തവർക്ക്‌ നീതിയോ സുരക്ഷിതത്വമോ നൽകാൻ അധികൃതർക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ സഭാനേതാക്കൾ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊതുവെ ക്രൈസ്‌തവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഇക്കൊല്ലം ഇതുവരെ 585 ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. മതംമാറ്റ നിരോധനനിയമങ്ങളുടെ പേരിൽ ക്രൈസ്‌തവരെ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടി. ആർഎസ്‌എസും വിഎച്ച്‌പിയും ക്രൈസ്‌തവരുടെ പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നതായും വിമർശം ഉയർന്നു. വിവിധ സംസ്ഥാനങ്ങളിലെ സഭാനേതാക്കൾ ധർണയിൽ പങ്കെടുത്തു. ഡൽഹി അതിരൂപത ആർച്ച്‌ബിഷപ്‌ അനിൽ കൂട്ടോ, ഡോ. പോൾ സ്വരൂപ്‌, റവ. തിമോത്തിഷൂ, ഡോ. മൈക്കിൾ വില്യംസ്‌, മീനാക്ഷി സിങ്‌ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News