ബാബറി മസ്ജിദ് കേസിൽ ഉത്തരം കിട്ടാനായി പ്രാർഥിച്ചു; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്



മുംബൈ> -ബാബറി മസ്ജിദ് കേസ്‌ വിധിപറയാൻ പ്രയാസമുള്ള കേസായിരുന്നെന്നും അതിനാൽ ഉത്തരം കിട്ടാൻവേണ്ടി ദൈവത്തോട്‌ പ്രാർഥിച്ചിരുന്നതായും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേസിൽ മൂന്ന് മാസത്തോളമാണ്‌ തീരുമാനമെടുക്കാനാകാതിരുന്നത്‌.  തുടര്‍ന്നാണ്‌ ദൈവത്തിന് മുന്നില്‍ ഉത്തരം തേടിയതെന്ന് ചന്ദ്രചൂഡ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഖേഡ് താലൂക്കിലെ കൻഹെർസറിൽ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്‌. പിന്നീട്‌ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തിലാകുകയായിരുന്നു.  ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും ഒരു വഴി കാട്ടുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഗണേശപൂജയ്ക്കായി  ചന്ദ്രചൂഡിന്റെ ഔദ്യോഗിക വസതിയിൽ മോദി സന്ദർശിച്ചതു വിവാദമായിരുന്നു. അതിനു പിന്നാലെയാണ്‌ ചന്ദ്രചൂഡിന്റെ പുതിയ പ്രസ്താവന. Read on deshabhimani.com

Related News