സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്റെ 
വ്യാജ അക്കൗണ്ട് ഉണ്ടാക്കി 
500 രൂപ കടംചോദിച്ചു



ന്യൂഡൽഹി സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ സമൂഹമാധ്യമമായ എക്‌സിൽ വ്യാജ അക്കൗണ്ടുണ്ടാക്കി 500 രൂപ കടംചോദിച്ച്‌ സന്ദേശം അയച്ച സംഭവത്തിൽ കേസ്‌. കൈലാഷ്‌ മേഘ്‌വാൾ എന്നയാൾക്കാണ്‌ സന്ദേശം ലഭിച്ചത്‌.  ‘ഞാൻ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡാണ്‌. കൊളീജിയത്തിന്റെ അടിയന്തിരയോഗത്തിനായി വന്നതാണ്‌. ഇവിടെ കൊണോട്ട്‌പ്ലേസിൽ കുടുങ്ങിപ്പോയി. ടാക്‌സിക്ക്‌ കൊടുക്കാൻ 500 രൂപ അയച്ചുതരാമോ?. കോടതിയിൽ തിരിച്ചെത്തിയാൽ ഉടനെ മടക്കിതരാം. ’–- എന്നായിരുന്നു സന്ദേശം. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്‌  സൈബർ ക്രൈം വിഭാഗത്തിന്‌ സുപ്രീംകോടതി അധികൃതർ പരാതി നൽകിയത്‌. Read on deshabhimani.com

Related News