കോവിഡ്‌ പ്രതിരോധം : കേരളത്തെ അഭിനന്ദിച്ച്‌ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി



ന്യൂഡൽഹി > കോവിഡ്‌ മഹാമാരിയെ മാനുഷികമായ സമീപനത്തോടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളം വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച്‌ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി. കേരളം നടത്തുന്ന പോരാട്ടം വ്യാപകമായ അംഗീകാരം നേടിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിക്ക്‌ അയച്ച കത്തിൽ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി വിദേശകാര്യ വിഭാഗം തലവൻ ഹുവാങ്‌ ബിൻ ക്വാൻ പറഞ്ഞു. ഇന്ത്യയിൽ  കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ എല്ലാ ഇടതുപക്ഷ, പുരോഗമന ശക്തികളെയും കൂട്ടിയോജിപ്പിച്ച്‌ സിപിഐ എം ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നത്‌ ശ്രദ്ധയിൽപെട്ടു. അവശ്യവസ്‌തുക്കൾ ലഭ്യമാക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സിപിഐ എം നിരന്തരം പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള രാഷ്ട്രീയപാർടികൾക്ക്‌ ഇത്‌ വലിയ പ്രചോദനമാണ്‌. ഒട്ടേറെ പാഠങ്ങൾ ഇതിൽനിന്ന്‌ ഉൾക്കൊള്ളാനുണ്ട്‌. ജനങ്ങളോടാണ്‌ കമ്യൂണിസ്റ്റ്‌‌ പാർടികൾ ഉത്തരവാദിത്തം പുലർത്തേണ്ടതെന്ന്‌ കമ്യൂണിസ്റ്റ്‌‌ പാർടി ഓഫ്‌ വിയത്‌നാമിന്‌ ബോധ്യമുണ്ടെന്നും കത്തിൽ പറഞ്ഞു‌. കോവിഡിനെതിരായ യുദ്ധത്തിൽ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ഒന്നിച്ചുനീങ്ങാനുള്ള സന്നദ്ധതയും പ്രതിബദ്ധതയും വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി അറിയിച്ചു. Read on deshabhimani.com

Related News