രാജ്യത്ത്‌ കോവിഡ്‌ കേസുകളിൽ കുറവ്‌; ടിപിആർ പത്തിന്‌ താഴെയെത്തി



ന്യൂഡല്‍ഹി > രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. 1.61 ലക്ഷം പേര്‍ക്ക് പുതുതായി 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. . 2.81 ലക്ഷം പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് മുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെക്കാലത്തിനു ശേഷം വീണ്ടും പത്ത് ശതമാനത്തിന് താഴേക്കെത്തി. 9.26 ശതമാനമാണ് നിലവിലെ ടിപിആര്‍. കഴിഞ്ഞ ദിവസം 11.6 ശതമാനമായിരുന്നു. അതേസമയം പ്രതിവാര ടിപിആര്‍ 14.15 ശതമാനമാണ്. Read on deshabhimani.com

Related News