രാജ്യത്ത് കോവിഡ് രോഗികൾ ഒന്നരലക്ഷം കടന്നു; രോഗമുക്തി നിരക്ക് 41.61 ശതമാനം
ന്യൂഡൽഹി രാജ്യത്ത് കോവിഡ് രോഗികൾ ഒന്നര ലക്ഷം കടന്നു. എട്ടുദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ലക്ഷത്തിൽനിന്നും ഒന്നര ലക്ഷത്തിലെത്തിയത്. വ്യാപനം ഈ തോതിൽ തുടർന്നാൽ ജൂൺ അവസാനത്തോടെ രോഗികൾ നാലുലക്ഷത്തിലേറെയാകും. നിലവിൽ നാലുലക്ഷത്തിലേറെ രോഗികളുള്ളത് അമേരിക്കയിൽ മാത്രമാണ്. രാജ്യത്ത് മരണം 4300 കടന്നു. ഒരാഴ്‌ചയിൽ 44622 പേർ രോഗികളായി. പ്രതിദിനം ആറായിരത്തിലേറെ രോഗികളും 130 ലേറെ മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 2091 പേർക്ക് ചൊവ്വാഴ്‌ച രോഗംസ്ഥിരീകരിച്ചു. 97 പേർ കൂടി മരിച്ചു. മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു. ഗുജറാത്തിൽ 361 പുതിയ രോഗികൾ. ഡൽഹിയിൽ 412 രോഗികളും 12 മരണവും. മധ്യപ്രദേശിൽ ആകെ രോഗികൾ ഏഴായിരം കടന്നു. ചൊവ്വാഴ്‌ച 165 രോഗികൾ. അഞ്ചുപേർ കൂടി മരിച്ചു. ആകെ മരണം 305. രാജസ്ഥാൻ 176, ബംഗാൾ 193, കർണാടക 101, ആന്ധ്ര 97, ബിഹാർ 133, പഞ്ചാബ് 25, തെലങ്കാന 71, ജമ്മു–-കശ്‌മീർ 91, ഒഡിഷ 79, ഹരിയാന 92, അസം 68, ഉത്തരാഖണ്ഡ് 51 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. ● രാജ്യത്ത് രോഗമുക്തി നിരക്ക് 41.61 ശതമാനമായി. മരണനിരക്ക് ഏപ്രിൽ പകുതിയിലെ 3.30 ശതമാനത്തിൽനിന്ന് 2.87 ശതമാനമായി. ഇന്ത്യയിൽ മരണനിരക്ക് ലക്ഷത്തിൽ 0.3 മാത്രമെന്ന് കേന്ദ്രം. ആഗോളതലത്തിൽ ഇത് 4.4 ● ഐടിബിപിയിലെ ഏഴു ജവാൻമാർക്കും സിആർപിഎഫിലെ ഒരു ജവാനും രോഗം ● ആരോഗ്യസേതു ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം പത്തുകോടി ●- കർണാടകയിൽ ജൂൺ 1 മുതൽ ക്ഷേത്രങ്ങൾ തുറക്കും. 52 ക്ഷേത്രങ്ങളിൽ ഓൺലൈൻ ബുക്കിങ് ബുധനാഴ്‌ച ●- മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് തുടരുമെന്ന് ഐസിഎംആർ. പാർശ്വഫലങ്ങൾ കുറവാണെന്നും ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ പറഞ്ഞു. ● സ്വകാര്യ ലാബുകൾ കോവിഡ് പരിശോധനാ നിരക്ക് കുറയ്‌ക്കണമെന്ന് ഐസിഎംആർ Read on deshabhimani.com