മതമൗലികവാദികളുടെ മുതലെടുപ്പ്‌ 
ശ്രമം തടയണം: സിപിഐ എം



ന്യൂഡൽഹി ബംഗ്ലാദേശിലെ ജനകീയമുന്നേറ്റം അവസരമായി കണ്ട്‌ വിദേശശക്തികളുടെ സഹായത്തോടെ മുതലെടുപ്പ്‌ നടത്താൻ വലതുപക്ഷവും മതമൗലികവാദ ശക്തികളും നടത്തുന്ന ശ്രമം പരാജയപ്പെടുത്തണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ പ്രവർത്തിക്കണം. അഴിമതിയിൽ മുങ്ങിയ, ഏകാധിപത്യസ്വഭാവത്തിൽ നീങ്ങിയ ഷെയ്‌ഖ്‌ ഹസീന സർക്കാർ വിദ്യാർഥികൾ നയിച്ച ജനകീയപ്രക്ഷോഭത്തിലാണ്‌ പുറത്താക്കപ്പെട്ടത്‌. ജനകീയപ്രതിഷേധം ക്രൂരമായി അടിച്ചമർത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട 300ൽപരം പേരുടെ വിയോഗത്തിൽ പിബി അഗാധ ദുഃഖം രേഖപ്പെടുത്തി. Read on deshabhimani.com

Related News