വിളകൾക്ക്‌ താങ്ങുവില ഉറപ്പാക്കണം ; സിപിഐ എം പഞ്ചാബ്‌ സംസ്ഥാന സമ്മേളനം



ജലന്ധര്‍ കർഷകത്തൊഴിലാളികൾക്കും കർഷകർക്കും കടാശ്വാസ പദ്ധതി നടപ്പാക്കണമെന്നും വിളകൾക്ക്‌ ആദായകരമായ താങ്ങുവില  ഉറപ്പാക്കണമെന്നും സിപിഐ എം പഞ്ചാബ്‌ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ലഹരിമരുന്നിന്റെ വിപത്തിൽനിന്ന്‌ സംസ്ഥാനത്തെ രക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഹിന്ദുത്വ–-കോർപറേറ്റ്‌ പ്രീണന നയങ്ങൾ പിന്തുടരുന്ന ബിജെപി–-ആർഎസ്‌എസ്‌ വാഴ്‌ചക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന്‌ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ അംഗം പ്രീത്‌പാൽ സിങ്‌ മഘിമേര അഭിവാദ്യം ചെയ്‌തു. മുതിർന്ന പാർടി അംഗം ശീതൾ സിങ്‌ സംഗ പ്രതിനിധിസമ്മേളന നഗരിയിൽ പതാക ഉയർത്തി. പഞ്ചാബിലെ 21 ജില്ലയിൽനിന്നും ചണ്ഡീഗഡികജ ഞൽനിന്നുമായി 239 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സുഖ്‌വീന്ദർ സിങ്‌ ശെഖോൺ പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. 34 പേർ ചർച്ചയിൽ പങ്കെടുത്തു. പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു ചർച്ചയ്‌ക്ക്‌ മറുപടി നൽകി സംസാരിച്ചു. 36 അംഗ സംസ്ഥാന കമ്മിറ്റിയെയും പാർടി കോൺഗ്രസിലേക്ക്‌ 12 പ്രതിനിധികളെയും തെരഞ്ഞെടുത്തു. സുഖ്‌വീന്ദർ സിങ്‌ ശെഖോണിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. പഞ്ചാബിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ ലെഹംബർ സിങ്‌ തഗ്ഗർ എഴുതിയ പുസ്‌തകം സമ്മേളനത്തിൽ പ്രകാശിപ്പിച്ചു. സംസ്ഥാനകമ്മിറ്റിയുടെ വാരിക ലോക്‌ലഹറിന്റെ ഫണ്ടിലേക്ക്‌ ലെഹംബർ സിങ്‌ മൂന്ന്‌ ലക്ഷം രൂപ സംഭാവന നൽകി. Read on deshabhimani.com

Related News