ബിജെപി സർക്കാരുകൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തും ; സിപിഐ എം രാജസ്ഥാൻ സംസ്ഥാന സമ്മേളനം



ഹനുമാൻഗഡ്‌
(രാജസ്ഥാൻ) കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ സിപിഐ എം രാജസ്ഥാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഹനുമാൻഗഡിലെ സീതാറാം യെച്ചൂരി നഗരിയിൽ ചേർന്ന സമ്മേളനം കോ–-ഓർഡിനേറ്ററും പൊളിറ്റ്‌ബ്യൂറോ അംഗവുമായ പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്ത്‌ എല്ലാ മേഖലകളിലും പാർടിയുടെയും വർഗബഹുജന സംഘടനകളുടെയും പ്രവർത്തനം സജീവമാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ്‌ ഹേത്‌റാം ബെനിവാൾ പ്രതിനിധിസമ്മേളന നഗരിയിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി അമ്രാറാം എംപി പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. പൊതുചർച്ചയ്‌ക്കുശേഷം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, കേന്ദ്രസെക്രട്ടറിയേറ്റംഗം വിജൂ കൃഷ്‌ണൻ എന്നിവർ അഭിവാദ്യം ചെയ്‌തു. 35 അംഗ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയായി കിഷൻ പരീക്കിനെയും തെരഞ്ഞെടുത്തു. അമ്രാറാം, രാമേശ്വർ വർമ, ഫൂൽചന്ദ്‌ ബാർബർ, സുമിത്ര ചോപ്ര, ദുലിചന്ദ്‌ മീണ, ഷോപ്പത്‌ സിങ്‌, ചഗ്‌നിയൽ ചൗധരി, പേമറാം, ദുർഗ സ്വാമി, സഞ്‌ജയ്‌ മാധവ്‌ എന്നിവർ ഉൾപ്പെട്ട 11 അംഗ സെക്രട്ടറിയറ്റും രൂപീകരിച്ചു.  പൊതുസമ്മേളനത്തിൽ ബൃന്ദ കാരാട്ട്‌, വിജൂ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News