ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: സമഗ്ര നിയമം വേണം– സിപിഐ എം



ന്യൂഡൽഹി ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ സമഗ്ര നിയമനിർമാണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. കൊൽക്കത്തയിൽ യുവഡോക്ടറെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവം ഡോക്ടര്‍മാരുടെ തൊഴിൽസാഹചര്യം എത്രമാത്രം അരക്ഷിതവും അപകടകരവുമാണെന്ന് വെളിപ്പെടുത്തുന്നു. നിയമനിർമാണത്തിന് പകരം ഉദ്യോഗസ്ഥതലത്തിൽ സമിതിയുണ്ടാക്കാമെന്ന കേന്ദ്ര നിലപാട്‌ ദൗർഭാഗ്യകരമാണ്‌.  പശ്ചിമ ബംഗാൾ സർക്കാർ നിയമപ്രക്രിയ അട്ടിമറിക്കാനും ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്താനും നടത്തുന്ന നീക്കങ്ങൾ ഒരോദിവസവും പുറത്തുവരുന്നു. മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമില്ലെന്ന ഇരയുടെ പിതാവിന്റെ നിലപാട്‌ തന്നെയാണ്‌ സാധാരണക്കാർക്കുമുള്ളത്‌. ക്രിമിനലുകളെ ഒളിപ്പിക്കാനും സംരക്ഷിക്കാനുമുള്ള  സംസ്ഥാന സർക്കാരിന്റെ നീക്കം അപലപനീയമാണ്‌. ഇരയ്‌ക്കും കുടുംബത്തിനും നീതി ഉറപ്പാക്കണം–- പിബി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News