ആറുവയസുകാരിയ്ക്ക് ക്രൂരമർദ്ദനം: ട്യൂഷൻ ടീച്ചർ അറസ്റ്റിൽ



മുംബൈ > ആറുവയസുകാരിയുടെ കൈയ്യക്ഷരം വൃത്തിയില്ലെന്നാരോപിച്ച്  ട്യൂഷൻ ടീച്ചറുടെ ക്രൂരമർദ്ദനം. താനെയിലെ സാ​ഗോൺ ​ഗ്രാമത്തിലാണ് സംഭവം. പഠിക്കുന്നില്ലെന്നും കൈയ്യക്ഷരം മോശമാണെന്നും പറഞ്ഞ് ട്യൂഷൻ ടീച്ചർ സരി​ഗ ഘാഗ് കുട്ടിയുടെ മുഖത്തടിക്കുകയും വലിയ സ്കെയിൽ വച്ച് തല്ലുകയും ചെയ്തു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ മൻപാഡ പൊലീസിൽ പരാതി നൽകി. ട്യൂഷൻ ടീച്ചർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 118(1) വകുപ്പ് പ്രകാരം മന:പൂർവം മാരക ആയുധങ്ങൾ ഉപയോ​ഗിച്ച്  മുറിവേൽപിക്കൽ,  ജുവനൈൽ ജസ്റ്റിസ് കുറ്റങ്ങളും ചുമത്തി കേസെടുത്തു. Read on deshabhimani.com

Related News