ശിവകുമാറിനെതിരായ 
സിബിഐ ഹര്‍ജി തള്ളി

image credit d k shivakumar facebook


ബം​ഗളൂരു അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരായ ഹര്‍ജികൾ ഹൈക്കോടതി തള്ളി. സിബിഐയും ബിജെപി എംഎൽഎയും നൽകിയ ഹര്‍ജികളാണ് ജസ്റ്റിസുമാരായ കെ സോമശേഖര്‍, ഉഷ അഡി​ഗ എന്നിവര്‍ തള്ളിയത്. ഹർജിക്കാർ ഉന്നയിച്ച വിഷയങ്ങള്‍ സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. 74.93 കോടിയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ 2019 സെപ്തംബറിൽ ശിവകുമാറിനെ ഇഡി അറസ്റ്റുചെയ്തു. കേസിൽ അഴിമതിയുടെ സാധ്യത പരിശോധിക്കണമെന്ന ഇഡി ശുപാര്‍ശയെ തുടര്‍ന്ന് അന്നത്തെ യെദ്യൂരപ്പ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് അനുമതി നൽകി.  2020 ഒക്ടോബര്‍ മൂന്നിന് സിബിഐ കേസെടുത്തു. കോൺ​ഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ വന്നതോടെ സിബിഐ അന്വേഷണത്തിന് നല്‍കിയ അനുമതി പിൻവലിച്ചു. ഇതുചോദ്യംചെയ്താണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.   Read on deshabhimani.com

Related News