പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ ന്യായീകരിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി തന്റെ വീട്ടിലെ ഗണേശപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെ ന്യായീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇത്തരം കൂടിക്കാഴ്‌ചകൾ തികച്ചും സാധാരണമാണെന്നും അത്തരം അവസരങ്ങളിൽ കോടതി വിഷയം ചർച്ച ചെയ്യാതിരിക്കാനുള്ള പക്വത ഇരുവർക്കുമുണ്ടെന്നും ചീഫ് ജസ്റ്റിസ് ദേശീയമാധ്യമത്തോട് പ്രതികരിച്ചു. ന്യായാധിപരെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് തങ്ങൾക്കും ഭരണത്തിന് നേതൃത്വം നൽകുന്നവരെന്ന നിലയിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് രാഷ്ട്രീയനേതാക്കൾക്കും നല്ല ബോധ്യമുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെയും ഒരു ജഡ്‌ജും പ്രോത്സാഹിപ്പിക്കില്ല. താൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ടെന്നും നവംബർ 10ന് പദവിയിൽനിന്ന് വിരമിക്കുന്ന അദ്ദേഹം പറഞ്ഞു. Read on deshabhimani.com