വരുന്നു ദാനാ ചുഴലി ; ഒഡിഷ, ബം​ഗാള്‍ ജാ​ഗ്രതയില്‍ , ആളുകളെ ഒഴിപ്പിച്ചു തുടങ്ങി



ഭുവനേശ്വര്‍‌ ദാനാ ചുഴലിക്കാറ്റിനെ നേരിടാൻ ഒഡിഷയിലും പശ്ചിമബം​ഗാളിലും മുൻകരുതൽ നടപടി തുടങ്ങി. അപകട സാധ്യത മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 23 മുതൽ 26 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികളോട് ഒഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെതുടര്‍ന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവെ 25വരെ 150ലേറെ ട്രെയിനുകള്‍  റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമര്‍ദമായിമാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇത് ബുധനാഴ്ച ചുഴലിക്കാറ്റായി മാറും. വ്യാഴാഴ്ച കൂടുതൽ ശക്തിപ്രാപിക്കും. വ്യാഴം രാത്രിയും വെള്ളി രാവിലെയുമായി അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷയിലെ പുരിക്കും പശ്ചിമബം​ഗാളിലെ സാ​ഗര്‍ ദ്വീപിനും ഇടയിലൂടെ കടന്നുപോകും. ഒഡിഷയെയാണ് സാരമായി ബാധിക്കുക. ആളുകളെ പാര്‍പ്പിക്കനായി  800 കേന്ദ്രങ്ങല്‍ ഒരുക്കി. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് കോസ്റ്റ് ​ഗാര്‍ഡ് അറിയിച്ചു.  മിസോറാം, അസാം, മേഘാലയ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.   Read on deshabhimani.com

Related News