സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച; വിവരങ്ങൾ ടെലഗ്രാമിൽ



ന്യൂഡൽഹി> രാജ്യത്തെ പ്രധാന ഇന്‍ഷുറൻസ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച. ഏകദേശം 3.1 കോടി ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, പാൻകാർഡ്‌ വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങളാണ്‌ ചോർന്നത്‌. xenZen എന്ന  ഒവെബ്‌സൈറ്റാണ്‌ വിവരങ്ങൾ  ഹാക്ക്‌ ചെയ്തത്‌.  സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ (സിഐഎസ്ഒ) എല്ലാ ഡാറ്റയും വിറ്റെന്നാണ്‌ ഹാക്കർ അവകാശപ്പെടുന്നത്‌. സെപ്തംബർ 20 ന് യുകെയിലെ ഗവേഷകനായ ജേസൺ പാർക്കറാണ്‌ വിവരങ്ങൾ ഹാക്ക്‌ ചെയ്യപ്പെട്ടകാര്യം പുറത്തുവിട്ടത്‌. സംഭവത്തിൽ സൈബർ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തിൽ  ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ടെന്ന്‌ സ്റ്റാർ ഹെൽത്ത്  പറഞ്ഞു. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അ​ദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സ്റ്റാർ ഹെൽത്ത് അറിയിച്ചു.അതേസമയം, ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയേണ്ടത്‌ അനിവാര്യമാണെന്ന്  മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.  ഒക്ടോബർ 25-ലേക്ക്‌ കേസിന്റെ വാദം മാറ്റി. 2024 ജൂലൈ വരെയുള്ള 31,216,953 ഉപഭോക്താക്കളുടെ ഡാറ്റയും ആഗസ്ത്‌ ആദ്യം വരെയുള്ള കമ്പനിയുടെ 5,758,425 ക്ലെയിമുകളുമാണ്‌ ടെലിഗ്രാം ബോട്ടിലൂടെ ഹാക്കർ പങ്കുവെച്ചത്‌.   Read on deshabhimani.com

Related News