യുപിയിൽ ബഹ്റിച്ചില്‍ സംഘര്‍ഷാവസ്ഥ
ലഖ്നൗ യുപിയിലെ ബഹ്റിച്ചില്‍ വിഗ്രഹനിമഞ്ജന ഘോഷയാത്രയ്ക്കിടെ ഇരുപതിരണ്ടുകാരൻ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. പ്രതിഷേധക്കാർ തിങ്കളാഴ്‌ച കടകൾക്കും വാഹനങ്ങൾക്കും വീടിനും തീയിട്ടു. ഞായറാഴ്‌ച മൻസൂരിൽ മഹ്‌രാജ്‌ഗഞ്ചിൽ വിജയദശമി ദിവസത്തിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടയിലുണ്ടായ വെടിവെയ്‌പ്പില്‍ പരിക്കേറ്റ രാം ഗോപാൽ ശര്‍മയാണ് മരിച്ചത്. മുപ്പതോളം പേർക്കെതിരെ കേസെടുത്തു. Read on deshabhimani.com