ഡൽഹി മുഖ്യമന്ത്രിയെ വസതിയിൽ നിന്ന്‌ പുറത്താക്കി; വിചിത്ര നടപടിയുമായി കേന്ദ്രം



ന്യൂഡൽഹി> ഡൽഹി മുഖ്യമന്ത്രി അതീഷിയെ ഔദ്യോഗിക വസതിയിൽ നിന്ന്‌ പുറത്താക്കി കേന്ദ്രസർക്കാർ. മുൻമുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിൽ നിന്ന്‌  അതീഷി വസതി ഏറ്റെടുത്ത മൂന്നാം ദിവസമാണ്‌ കേന്ദ്രപൊതുപരാമത്ത്‌ വകുപ്പിന്റ നടപടി. ബുധനാഴ്ച രാവിലെ 11-.30-ന്‌ എത്തിയ കേന്ദ്രപൊരുമരാമത്ത്‌ ഉദ്യോഗസ്ഥരാണ്‌ ഉടൻ വസതി ഒഴിയാൻ ജീവനക്കാരോട്‌ ആവശ്യപ്പെട്ടത്‌. രണ്ടുമണിയോടെ താക്കോൽ വാങ്ങി സീൽവെച്ചു. ബിജെപിയുടെ നിർദേശപ്രകാരം ലഫ്‌. ഗവർണർ മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങൾ ബലമായി നീക്കം ചെയ്തു. നടപടിയെ അസാധാരണമെന്ന്‌ വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫീസ്‌, രാജ്യചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയോട് വീട് ഒഴിയാൻ ആവശ്യപ്പെടുന്നതെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News