ഡൽഹി വിറയ്ക്കുന്നു; രണ്ട്‌ ദിവസത്തേക്ക് ഓറഞ്ച് അലേർട്ട്

File Photo. PHOTO: X


ന്യൂഡൽഹി > കൊടുംതണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രണ്ട്‌ ദിവസത്തേക്ക്‌ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 28, 29 ദിവസത്തേക്കാണ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖയാപിച്ചിരിക്കുന്നത്‌. മറ്റ്‌ ഉത്തരേന്ത്യൻ പ്രദേശങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്‌. രണ്ടു ദിവസമായി തലസ്ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 15 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നത്തെ താപനില. മഴയെത്തുടർന്ന്‌ സൗത്ത്, സെൻട്രൽ, നോർത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ ആലിപ്പഴ സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പശ്ചിമ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്‌. തെക്കുകിഴക്കൻ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ആലിപ്പഴവർഷത്തോടൊപ്പമുള്ള ഇടിമിന്നലിന്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read on deshabhimani.com

Related News