സിവിൽ സര്‍വീസ് കോച്ചിങ് സെന്റര്‍ ദുരന്തം ; ഡൽഹി സർക്കാരിനും കോർപറേഷനും 
ഹൈക്കോടതി വിമർശം



ന്യൂഡൽഹി സിവിൽസർവീസ്‌ പരിശീലനകേന്ദ്രത്തിലെ താഴത്തെ നിലയില്‍ മലിനജലം ഇരച്ചുകയറി വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ ഡൽഹി സർക്കാരിനെയും മുൻസിപ്പൽ കോർപറേഷനെയും രൂക്ഷമായി വിമർശിച്ച്‌  ഹൈക്കോടതി. എല്ലാം സൗജന്യമായി നൽകുന്നത്‌ കാരണം അടിസ്ഥാനസൗകര്യവികസനം പോലെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക്‌ ചെലവിടാൻ സർക്കാരിന്‌ പണമില്ലെന്ന്‌ ഡൽഹി ഹൈക്കോടതി ആക്‌ടിങ് ചീഫ്‌ജസ്‌റ്റിസ്‌ മൻമോഹൻ അധ്യക്ഷനായ ബെഞ്ച്‌ കുറ്റപ്പെടുത്തി. പൊലീസ്‌ നേരെ ചൊവ്വേ അന്വേഷണം നടത്തിയില്ലെങ്കിൽ കേസ്‌ കേന്ദ്രഏജൻസിക്ക്‌ കൈമാറും. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട്‌ ഹാജരാകണം. കോർപറേഷൻ ഉദ്യോഗസ്ഥരുടെ ക്രിമിനൽ അലംഭാവമാണ്‌ ദുരന്തത്തിന്‌ കാരണം. മുതിർന്ന ഉദ്യോഗസ്ഥരിൽ ആരെയെങ്കിലും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. 29 സിവിൽ സര്‍വീസ് കേന്ദ്രം പൂട്ടി സിവിൽ സര്‍വീസ് കോച്ചിങ് കേന്ദ്രത്തില്‍ വെള്ളംകയറി മലയാളി  ഉള്‍പ്പെടെ മൂന്നുവി​ദ്യാര്‍ഥികൾ മരിച്ച സംഭവത്തെതുടര്‍ന്ന് കോച്ചിങ് സെന്ററുകള്‍ക്കെതിരെ നടപടിയുമായി ഡൽഹി മുൻസിപ്പൽ കോര്‍പറേഷൻ.  കെട്ടിടത്തിന്റെ താഴത്തെ നിലകളില്‍  നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 29 കോച്ചിങ് സെന്ററുകള്‍ പൂട്ടി. പ്രതിഷേധം ശക്തമായതോടെയാണ്  നടപടി. Read on deshabhimani.com

Related News