ഡൽഹി ദുരന്തം: ഉടൻ നടപടിയെന്ന് ലഫ്. ഗവർണർ
ന്യൂഡൽഹി ഡൽഹി സിവിൽ സർവീസ് പരീക്ഷ പരിശീലന കേന്ദ്രത്തിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് ഉത്തരവാദികളായ ഫയർഫോഴ്‌സ്, ഡൽഹി പൊലീസ്, മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ 24 മണിക്കൂറിനകം നടപടി എടുക്കുമെന്ന് ലഫ്. ഗവർണർ വി കെ സക്‌സേന. പ്രതിഷേധം തുടരുന്ന ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാഴ്‌ചക്കകം റിപ്പോർട്ട് നൽകണമെന്ന് ഡൽഹി ചീഫ് സെക്രട്ടറിയോട് ദേശീയ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ നിലപാടാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ആം ആദ്‌മി പാർടി എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. Read on deshabhimani.com