ഡൽഹി ഐഐടിയിൽ വീണ്ടും വിദ്യാർഥി ജീവനൊടുക്കി



ന്യൂഡൽഹി ഡൽഹി ഐഐടിയിൽ ജാർഖണ്ഡ്‌ സ്വദേശിയും രണ്ടാം വർഷ എംഎസ്‌സി വിദ്യാർഥിയുമായ കുമാർ യാഷി ജീവനൊടുക്കിയ നിലയില്‍. ആരവല്ലി ഹോസ്റ്റലിലെ മുറിയിൽ ചൊവ്വാഴ്‌ച തൂങ്ങിമരിച്ച നിലയിലാണ്  കണ്ടെത്തിയത്‌. ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയിട്ടില്ലെന്നും കുമാർ യാഷ്‌ മാനസിക പിരിമുറുക്കത്തിന്‌ വൈദ്യസഹായം തേടിയിരുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു. കാമ്പസിൽ ഈ വർഷത്തെ രണ്ടാമത്തെ ആത്മഹത്യയാണിത്‌. ഫെബ്രുവരിയിൽ രണ്ടാം വർഷ എംടെക് വിദ്യാർഥി വരദ് സഞ്ജയ് നേർക്കർ ജീവനൊടുക്കി. രണ്ട് പ്രൊഫസർമാരും പിഎച്ച്ഡി വിദ്യാർഥിയുമാണ് മരണത്തിന്‌ ഉത്തരവാദികളെന്ന്‌ പിതാവ്‌ വെളിപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കാൺപുർ,  ഗുവാഹത്തി ഐഐടികളിലും ഈ വർഷം വിദ്യാർഥികൾ  ആത്മഹത്യ ചെയ്‌തിരുന്നു. Read on deshabhimani.com

Related News