ഡല്‍ഹിയില്‍ 3 മാസത്തിനിടെ 20 കൊലപാതകം ; കഴിഞ്ഞ വർഷം 432 വെടിവയ്‌പ് 
കേസുകൾ



ന്യൂഡൽഹി കേന്ദ്രസർക്കാർ ക്രമസമാധാന ചുമതല വഹിക്കുന്ന രാജ്യതലസ്ഥാനമായ ഡൽഹിയെ അരക്ഷിതമാക്കി കൊലപാതകങ്ങളും ആക്രമണവും. മെയ്‌ മുതൽ ജൂലൈ വരെ  20 പേരെ അധോലോകസംഘങ്ങൾ കൊലപ്പെടുത്തി. പല കേസിലും പ്രതികൾ കാണാമറയത്താണ്‌. വെള്ളിയാഴ്‌ച രണ്ടിടത്ത് വെടിപ്പുണ്ടായി. ദ്വാരകയിലെ കക്രോലയിൽ ബൈക്കിലെത്തിയ അക്രമികൾ പങ്കജ്‌ എന്ന റിയൽ എസ്റ്റേറ്റ്‌ ഇടപാടുകാരനെ വെടിവച്ച്‌ വീഴ്‌ത്തി. മണിക്കൂറുകൾക്കുള്ളിൽ രാത്രി 11.30ന്‌ പടിഞ്ഞാറൻ ഡൽഹിയിലെ തിലക്‌ നഗറിൽ വ്യാപാര സ്ഥാപനത്തിന്‌ നേരെയും ബൈക്കിലെത്തിയ സംഘം വെടിയുതിർത്തു. അക്രമം നടത്തിയ വിഷ്‌ണുവിനെ (ക്രാന്തി–-23) ഞായർ രാത്രി ദ്വാരകയിൽ നിന്നാണ്‌ പിടികൂടിയത്‌. ഇയാൾ പൊലീസിന്‌ നേർക്കും വെടിയുതിർത്തു. ഡൽഹിയിൽ അടിക്കടിയുണ്ടാകുന്ന വെടിവയ്‌പ്പുകളിൽ കഴിഞ്ഞവർഷം സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഗുണ്ടാത്തലവൻ തില്ലു തേജ്‌പുരിയെ രോഹിണി കോടതിയിൽ എതിർസംഘം വെടിവച്ചുകൊന്നത്‌. 432 വെടിവയ്‌പ്പുകളാണ്‌ 2023ൽ രാജ്യതലസ്ഥാനത്തുണ്ടായത്‌. Read on deshabhimani.com

Related News